കേരളം കടലെടുക്കാന്‍ വര്‍ഷങ്ങള്‍ മാത്രം; 2050 ഓടെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാവുമെന്ന് പഠന റിപ്പോര്‍ട്ട്

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളിലാണ് സമുദ്രജലം കയറാനുള്ള സാധ്യത കല്‍പ്പിക്കുന്നത്
കേരളം കടലെടുക്കാന്‍ വര്‍ഷങ്ങള്‍ മാത്രം; 2050 ഓടെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാവുമെന്ന് പഠന റിപ്പോര്‍ട്ട്
Updated on
1 min read

ഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം സമുദ്രനിരപ്പ് ഉയര്‍ന്ന് 2050 ഓടെ കേരളത്തിലെ പല മേഖലകളേയും കടലെടുത്തേക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കായല്‍- സമുദ്ര ജലം കയറി സംസ്ഥാനത്തെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നത്. 

മുന്‍ കാലങ്ങളില്‍ കരുതിയതിനെക്കാള്‍ ആശങ്കാജനകമാണ് കടല്‍ ജലനിരപ്പ് ഉയര്‍ന്നുണ്ടാകുന്ന പ്രളയമെന്ന് സംഘടന നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. ഗവേഷണ മാസികയായ നേച്വര്‍ കമ്യൂണിക്കേഷന്‍സിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും എന്നിവയുടെ നിലയും ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിശകലനം ചെയ്താണ് ക്ലൈമറ്റ് സെന്‍ട്രല്‍ പ്രളയ ഭൂപടം തയാറാക്കിയത്. 

കേരളത്തില്‍ പല തീരദേശ ജില്ലകളുടെയും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളം കയറിവരാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളിലാണ് സമുദ്രജലം കയറാനുള്ള സാധ്യത കല്‍പ്പിക്കുന്നത്. കടലോര ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ക്കും ഭീഷണിയുണ്ട്. മധ്യകേരളത്തിലെ തീരപ്രദേശമാണ് ഏറ്റവും ഭീഷണി നേരിടുന്നത്. 2035 ഓടെ ഇതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. 

കൊച്ചിയ്‌ക്കൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത എന്നിവയും വെള്ളത്തിനടിയിലാവും. ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടേയും ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളും ഭീഷണിയിലാണ്. 

കടലും കായലും പെരുകി 30 കിലോമീറ്റര്‍ വരെ അകത്തേക്കു ഉപ്പുവെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണു ഇതു സംബന്ധിച്ച കംപ്യൂട്ടര്‍ മാതൃകകള്‍ വരച്ചുകാട്ടുന്ന ചിത്രം. ആളുകള്‍ ഇപ്പോള്‍ താമസിക്കുന്ന പല താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറും. 2050 ആകുമ്പോഴേക്കും തീരത്തു താമസിക്കുന്ന 3.6 കോടി ജനങ്ങള്‍ പ്രളയം മൂലം മാറി താമസിക്കേണ്ടി വരും. 2100 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 4.4 കോടിയോളം ഉയരാമെന്നും പഠനം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com