

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണ്ടി വരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പ്രളയം തടയാന്‍ കേരളം നെതര്‍ലാന്റ് മാതൃകയില്‍ ജലനയം രൂപികരിക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. യുഎന്‍സംഘം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയസാധ്യതാ മേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യുഎന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജന്‍സികളാണ് സംസ്ഥാനത്ത് പഠനം നടത്തിയത്. യുനിസെഫ്, യുനെസ്‌കോ, ലോകാരോഗ്യസംഘടന, ഐഎല്‍ഒ, എഫ്എഒ, ഡബ്ല്യുഎഫ്പി, യുഎന്‍എഫ്പിഎ, യുഎന്‍ഡിപി, യുഎന്‍ഇപി, യുഎന്‍ വിമന്‍, യുഎന്‍ ഹാബിറ്റാറ്റ് സംഘടനകളിലെ ഉദ്യോഗസ്ഥരാണ് പ്രളയബാധിത മേഖലകളില്‍ പഠനം നടത്തിയത്. ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ടു പരിശോധനയ്‌ക്കെത്തിയിരുന്നു.
ദുരന്തത്തിനുശേഷമുള്ള പുനര്‍നിര്‍മാണത്തിനു ലോകത്തിലെ മികച്ച മാതൃകകള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates