

കൊച്ചി: കേരളത്തില്‍ ലൗജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പരമാര്‍ശിക്കുന്നത്. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ലൗജിഹാദിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളംഅങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനഡിന്റെ നിലപാടിനെതിരേ എറണാകുളംഅങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമര്‍ശിച്ച് ലേഖനമുണ്ടായിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates