കൊച്ചി മെട്രോ രണ്ടാംഘട്ടപാത ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിങ് തീയതി സംബന്ധിച്ചു സ്ഥിരീകരണമായി.
കൊച്ചി മെട്രോ രണ്ടാംഘട്ടപാത ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്
Updated on
1 min read

കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാംഘട്ട പാതയുടെ കമ്മീഷനിങ് തീയതി സംബന്ധിച്ചു സ്ഥിരീകരണമായി. അന്തിമഘട്ട പരിശോധനകള്‍ക്കായി 25ന് എത്തുന്ന മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ (സിഎംആര്‍എസ്) റിപ്പോര്‍ട്ട് അനുകൂലമായാല്‍ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു നടക്കുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com