പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ പൊള്ളിച്ചു; കസ്റ്റഡിയില്‍

ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയിലേക്ക് മാറ്റി
Published on

കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ദ്രേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ദ്രേഹോപദ്രവമേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അച്ഛന്‍ പദ്രപിച്ചതാണെന്ന് മനസിലായി. തുടര്‍ന്ന് ഇവര്‍തന്നെ വിവരം ശിശുക്ഷേമസമിതിയെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെയും പൊള്ളിയതിന്റെയും പാടുകളുണ്ട്. 
 
രണ്ട് മാസം മുന്‍പ് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് അയല്‍ക്കാര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചതോടെയാണ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചത്. നിരന്തരമായി മദ്യപിച്ച് വീട്ടിലെത്തിയാല്‍ കുഞ്ഞിനെ മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടിയെ എടുക്കാന്‍ പോലും തയ്യാറാകില്ലെന്ന് വീട്ടുകാരും പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 കഴിഞ്ഞ മാസമാണ് അങ്കമാലിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ രക്ഷിതാവ് അതിക്രൂരമായി മര്‍ദിച്ചത്്. ആ കുഞ്ഞ് അടുത്ത ദിവസം ആശുപത്രി വിടും. അതിനിടെയാണ് കൊച്ചിയില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com