കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിലിങ്; ബിസിനസ്സുകാരനെ നഗ്നനാക്കി ചിത്രം പകര്‍ത്തി; കാറും പണവും തട്ടിയെടുത്തു; പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടുപേര്‍ അറസ്റ്റില്‍

പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെന്‍ജീഷുമാണ് അറസ്റ്റിലായത്.
കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിലിങ്; ബിസിനസ്സുകാരനെ നഗ്നനാക്കി ചിത്രം പകര്‍ത്തി; കാറും പണവും തട്ടിയെടുത്തു; പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടുപേര്‍ അറസ്റ്റില്‍
Updated on
1 min read


കൊച്ചി: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ് വഴി ബ്ലാക്ക് മെയിലിങ്. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തും പിടിയിലായി. നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസിലാണ് യുവതി അടക്കം രണ്ടുപേര്‍ പിടിയിലായത്. കൊച്ചിയിലാണ് സംഭവം.

പ്രമുഖ ബിസിനസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി കുടുക്കിയ  ശേഷം നഗ്നനാക്കി ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.

പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെന്‍ജീഷുമാണ് അറസ്റ്റിലായത്. ബിസിനസ്സുകാരനില്‍ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com