കൊടുവള്ളിയിൽ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി

എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി
കൊടുവള്ളിയിൽ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി
Updated on
1 min read

കൊച്ചി : കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കാരാട്ട് റസാഖിന്റെ വിജയമാണ് റദ്ദാക്കിയത്. 

എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന് കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പ് ചെലവിൽ വീഡിയോ നിർമ്മാണം ഉൾപ്പെടുത്തിയിരുന്നില്ല. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം കാരാട്ട് റസാഖിന്റെ എതിർസ്ഥാനാർത്ഥി എംഎ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ലീ​ഗിന്റെ ആവശ്യം കോടതി തള്ളി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ, എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. കോടതി വിധിയെ മുസ്ലിം ലീ​ഗ് സ്വാ​ഗതം ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com