കൊമ്പുകോർത്ത് കാട്ടുപോത്തുകൾ ചതുപ്പിൽ താഴ്ന്നു ; ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി

കൊമ്പുകോർത്ത് കാട്ടുപോത്തുകൾ ചതുപ്പിൽ താഴ്ന്നു ; ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി

ബഹളം കേട്ട് തൊഴിലാളികൾ നോക്കിയപ്പോഴാണ് ചതുപ്പുനിലത്ത് കിടന്ന് കൊമ്പുകൾ ഊരാൻ ശ്രമിക്കുന്ന പോത്തുകളെ കണ്ടത്
Published on

തൃശൂർ : തേയിലത്തോട്ടത്തിൽ മേയുന്നതിനിടെ രണ്ട് കാട്ടുപോത്തുകൾ കൊമ്പുകോർത്ത നിലയിൽ ചതുപ്പിൽ താഴ്ന്നു. തമ്മിൽ ഉടക്കിയ കൊമ്പുകൾ ഊരിയെടുക്കാനാവാതെ തോട്ടത്തിലൂടെ അലയുന്നതിനിടെയാണ് ചതുപ്പുനിലത്ത് താഴ്‌ന്നത്. ഏറെ ശ്രമിച്ചിട്ടും ഇവയ്ക്ക് ചതുപ്പിൽനിന്ന് കയറിപ്പോരാനായില്ല. വാൽപ്പാറ മേഖലയിലെ തായ്‌മുടി എസ്റ്റേറ്റിലാണ് സംഭവം.  

ബഹളം കേട്ട് തൊഴിലാളികൾ നോക്കിയപ്പോഴാണ് ചതുപ്പുനിലത്ത് കിടന്ന് കൊമ്പുകൾ ഊരാൻ ശ്രമിക്കുന്ന പോത്തുകളെ കണ്ടത്. തുടർന്ന് വനപാലകരും നാട്ടുകാരും കൂടി രണ്ടിന്റേയും തലയിൽ കയറിട്ട് വലിച്ചുമാറ്റാൻ ശ്രമിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരെണ്ണത്തിന്റെ കൊമ്പ് ഒടിഞ്ഞ് ഊരിപ്പോരുകയായിരുന്നു. ഇതോടെ കുരുക്കഴിഞ്ഞു. ഒരു പോത്ത് തേയിലത്തോട്ടത്തിലേക്ക് കയറിപ്പോയി. കൊമ്പ് ഊരിപ്പോയ പോത്തിന്റെ പരിക്കേറ്റ ഭാഗത്ത് വടിയുപയോഗിച്ച് മരുന്ന് പുരട്ടിയ ശേഷമാണ് കാട്ടിലേക്ക് വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com