വാട്സ് ആപ്പ് വഴി കൊറോണ ബാധിതനെക്കുറിച്ച് വ്യാജപ്രചരണം :  രണ്ടുപേർ അറസ്റ്റിൽ

വാട്സ് ആപ്പ് വഴി കൊറോണ ബാധിതനെക്കുറിച്ച് വ്യാജപ്രചരണം :  രണ്ടുപേർ അറസ്റ്റിൽ

കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു
Published on

ആലപ്പുഴ : കൊറോണ ബാധിതനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിലായി. വാട്സ് ആപ്പ് വഴി വ്യാജപ്രചരണം നടത്തിയതിനാണ് നൂറനാട് പൊലീസ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത്. വാട്സ്ആപ്പ് സന്ദേശം ഇവർ ഫോർവേഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതിന് നേരത്തെ തൃശൂരിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ് എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. വ്യാജപ്രചരണം നടത്തിയ കേസിൽ നാലോളം പേർ നേരത്തെയും അറസ്റ്റിലായിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com