കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചു; ഡോക്ടറെ പിരിച്ചുവിട്ടു

കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചു; ഡോക്ടറെ പിരിച്ചുവിട്ടു
കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചു; ഡോക്ടറെ പിരിച്ചുവിട്ടു
Updated on: 
1 min read

തൃശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ കൊറോണ ലക്ഷണങ്ങളോടെ വന്ന രോഗിയെക്കുറിച്ച് ആരോഗ്യ വകുപ്പിനെ അറിയിച്ച ഡോക്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. തൃശൂരിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ. ഷിനു ശ്യമളനെയാണ് പിരിച്ചുവിട്ടത്. ഡോ. ഷിനു ശ്യാമളന്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 

കുറിപ്പ്: 

സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER