കൊറോണ വൈറസ് ബാധിതരെ പരിചരിച്ചു; കോട്ടയത്ത് നഴ്‌സുമാരെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു

നഴ്‌സുമാര്‍ക്ക്  താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരും പറയുന്നത് 
കൊറോണ വൈറസ് ബാധിതരെ പരിചരിച്ചു; കോട്ടയത്ത് നഴ്‌സുമാരെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു
Updated on
1 min read


കോട്ടയം: കൊറോണ വൈറസ് ബാധിതരെ പരിചരിച്ച നഴ്‌സുമാരെ വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജിലെ മൂന്ന് മെയില്‍ നഴ്‌സുമാരെയാണ് പുറത്താക്കിയത്. രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഇറക്കിവിട്ടതെന്ന് നഴ്‌സുമാര്‍ പറയുന്നു. 

നഴ്‌സുമാര്‍ക്ക്  താമസ സൗകര്യം ഒരുക്കാനാകില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും പറയുന്നത്. രോഗികളെ പരിചരിച്ചതിന്റെ പേരില്‍ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്‌സുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

സംഭവം വാര്‍ത്തയായതിന് പിന്നാലെ ജില്ലാ കലക്ടര്‍ ഇടപെട്ടു. നഴ്‌സുമാര്‍ക്ക് മെഡിക്കല്‍ കോളേജില്‍ തന്നെ ആവശ്യമായ താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com