കൊറോണയെ നേരിടാന്‍ രാഷ്ട്രീയം മറന്ന്... ; ഐസൊലേഷന്‍ വാര്‍ഡിനായി ആശുപത്രിക്കെട്ടിടം ശുചീകരിച്ച്  ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഐസൊലേഷന്‍ വാര്‍ഡിനായി ബുധനാഴ്ച രാവിലെയാണ് കെട്ടിടവും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ഇടുക്കി രൂപത ജില്ലാ ഭരണകൂടത്തിന് നല്കിയത്
കൊറോണയെ നേരിടാന്‍ രാഷ്ട്രീയം മറന്ന്... ; ഐസൊലേഷന്‍ വാര്‍ഡിനായി ആശുപത്രിക്കെട്ടിടം ശുചീകരിച്ച്  ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Updated on
1 min read

നെടുങ്കണ്ടം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാനായി പൂട്ടിക്കിടന്ന ആശുപത്രിക്കെട്ടിടം ശുചിയാക്കി ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നെടുങ്കണ്ടം കരുണ ആശുപത്രിക്കെട്ടിടമാണ് യുവജന സംഘടനാപ്രവര്‍ത്തകര്‍ രാഷ്ട്രീയഭേദമെന്യേ ഒരുമിച്ച് വൃത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്. 

ഐസൊലേഷന്‍ വാര്‍ഡിനായി ബുധനാഴ്ച രാവിലെയാണ് കെട്ടിടവും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ഇടുക്കി രൂപത ജില്ലാ ഭരണകൂടത്തിന് നല്കിയത്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് ബ്ലോക്കുകളും പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു.

തുടര്‍ന്ന് പഞ്ചായത്തിന്റെയും ഉടുമ്പന്‍ചോല തഹസില്‍ദാര്‍, നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരുടെ ആവശ്യപ്രകാരം ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രികെട്ടിടം ശുചീകരിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, മുറികള്‍ നിറഞ്ഞ അല്‍ഫോണ്‍സാ ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍, സമീപത്തെ വാര്‍ഡുകള്‍ എന്നിവയാണ് വൃത്തിയാക്കിയത്. എല്ലായിടത്തും മരുന്ന് തളിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. 

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ശുചീകരണം വൈകീട്ട് 4.30 വരെ നീണ്ടു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com