കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരിയെ കാണാതായി; പുഴയിലും തിരച്ചില്‍

നെടുമണ്‍കാവ് ഇളവൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ കാണാതായി. പ്രതീപ്, ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്.
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരിയെ കാണാതായി; പുഴയിലും തിരച്ചില്‍
Updated on: 
1 min read

കൊല്ലം:  നെടുമണ്‍കാവ് ഇളവൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ കാണാതായി. പ്രതീപ്, ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. 

ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി സംസാരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിന് സമീപത്തെ പള്ളിക്കല്‍ ആറ്റില്‍  തിരച്ചില്‍ നടത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER