

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈന അനുകൂല പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. കോടിയേരി ബാലകൃഷ്ണന്റെ ചൈന അനൂകൂല പരാമര്‍ശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവര്‍ക്ക് അങ്ങനെയാകാനേ കഴിയൂവെന്നും രമേശ് ട്വിറ്ററില്‍ കുറിച്ചു.
കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപതികളായ വടക്കന്‍ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നും രമേശ് കുറ്റപ്പെടുത്തി.
എം ടി രമേശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
കോടിയേരി ബാലകൃഷ്ണന്റെ ചൈന അനൂകൂല പരാമര്‍ശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവര്‍ക്ക് അങ്ങനെയാകാനേ കഴിയൂ.
ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവര്‍,
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍,
ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവര്‍,
ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് അച്ചാരം വാങ്ങിയവര്‍,
യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം ദാനം ചെയ്തതിന് നേതാക്കള്‍ക്കെതിരെ നടപടി എടുത്തവര്‍,
അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഭരണഘടനയെ തള്ളിപ്പറഞ്ഞവര്‍,
സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുക്കാന്‍ കോപ്പു കൂട്ടിയവര്‍,
കെ ജി ബി ചാരന്‍മാരായി ഇന്ത്യന്‍ സൈന്യത്തിലും ഭരണ രംഗത്തും നുഴഞ്ഞു കയറ്റം നടത്തിയവര്‍,
ഹൈദരാബാദ് ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത് തടയാന്‍ ശ്രമിച്ചവര്‍,
കശ്മീര്‍ പാകിസ്ഥാന് നല്‍കണമെന്ന് വാദിച്ചവര്‍,
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പോലും അവര്‍ക്കൊപ്പം നിന്നവര്‍,
ഇന്ത്യന്‍ പട്ടാളത്തില്‍ രഹസ്യ യൂണിറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍,
കശ്മീര്‍ വിഘടനവാദികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നവര്‍,
ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാദ്യം മുഴക്കുന്നവര്‍,
ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ക്ക് കുട പിടിക്കുന്നവര്‍,
അവര്‍ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.???
കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കന്‍ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണ്.
സഖാക്കളേ മുന്നോട്ട്.....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates