കോടിയേരിയുടെ മകനെതിരായ ആരോപണം സിവില്‍ കേസ്; പാര്‍ട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്ന് രാമചന്ദ്രന്‍പിള്ള

കോടിയേരിയുടെ മകനെതിരായ ആരോപണം സിവില്‍ കേസ്; പാര്‍ട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്ന് രാമചന്ദ്രന്‍പിള്ള

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. എന്നാല്‍ ചിലര്‍ അതിന് മുന്‍പ് വിധി പറയുകയാണ്
Published on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിവില്‍ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രന്‍ പിള്ള. വിഷയം പാര്‍ട്ടി പരിഗണിക്കേണ്ട കര്യമില്ലെന്ന് എസ്ആര്‍പി പറഞ്ഞു. 

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിദേശത്തെ
കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. എന്നാല്‍ ചിലര്‍ അതിന് മുന്‍പ് വിധി പറയുകയാണ്.  ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്‌. നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി അന്വേഷിക്കും. നടന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള പണമിടപാട് മാത്രമാണെന്നും എസ്ആര്‍പി പറഞ്ഞു.

ബിനോയ്‌ക്കെതിരായി ആരോപണം ഉയര്‍ന്നതിന് പിന്നില്‍ കേന്ദ്ര നേതൃത്വത്തിലെ ഉന്നതനാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിന് ഇടയിലാണ് എസ്ആര്‍പിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com