

തിരുവനന്തപുരം: കത്തിക്കുത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പതിവില്ലാത്ത വിധം തിളച്ചുമറിയുകയായിരുന്നു ഇക്കുറി യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടിനിപ്പുറം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ് എഫ് ഐക്ക് മികച്ച വിജയം. മത്സരം നടന്ന 6 സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്.
മറ്റ് സീറ്റുകളില്‍ എതിരില്ലാതെ തന്നെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. കെഎസ് യു സ്ഥാനാര്‍ത്ഥികളും എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളും ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു
ചെയര്‍മാന്‍ SFI 2219 KSU - 416, വൈസ് ചെയര്‍പേഴ്‌സണ്‍ SFI 2088 KSU 536, ജനറല്‍ സെക്രട്ടറി SFI 2169 KSU 446, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി SFl 2258 KSU 363 കൗണ്‍സിലര്‍ SFI 2014 KSU 589 AISF 346, പി ജി റപ്പ് SFI 182 AISF 112.
കത്തിക്കുത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് മറ്റ് സംഘടനകള്‍ ഇവിടെ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates