കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 111

പാലക്കാട് ജില്ലയിലെ 8 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 111
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പ്രദേശങ്ങൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ 111 ഹോട്ട്സ്പോട്ടുകളാണുള്ളത്.

കോട്ടയം ജില്ലയിലെ രാമപുരം (കണ്ടൈൻമെന്റ് സോൺ: വാർഡ് 8), മുതോലി (1), തലയാഴം (12), തൃക്കൊടിത്താനം (18), എറണാകുളം ജില്ലയിലെ നായരമ്പലം (2, 15), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (16), കാർത്തികപ്പള്ളി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം പാലക്കാട് ജില്ലയിലെ 8 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈൻമെന്റ് സോൺ: വാർഡ് 7), പാലക്കാട് മുൻസിപ്പാലിറ്റി (8, 13, 35), ഇലപ്പുള്ളി (7), മുണ്ടൂർ (4), പട്ടിത്തറ (9), പുതുശ്ശേരി (7) വടക്കാഞ്ചേരി (8), എരിമായൂർ (കുനിശേരി) (8, 9) എന്നിവയേയാണ് ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi Spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com