

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം വഴി മൂന്നു മാസത്തേക്ക് പാസഞ്ചർ ട്രെയിന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതൽ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു.
മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കൊല്ലം- എറണാകുളം പാസഞ്ചർ, എറണാകുളം- കൊല്ലം പാസഞ്ചർ എന്നിവയും റദ്ദാക്കി. ചണ്ഡിഗഡ്- കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ് മൂന്നിനും അഞ്ചിനും എറണാകുളത്ത് 40 മിനിറ്റും പിടിച്ചിടും. പോർബന്തർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് നാലിന് എറണാകുളത്ത് പിടിച്ചിടും. കാസർഗോഡ് കുമ്പളയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്പർ 16606 നാഗർകോവിൽ- മാംഗളൂർ ഏറനാട് എക്സ്പ്രസ് 50 മിനിറ്റ് വൈകുമെന്നും റെയിൽവെ പത്രക്കുറിപ്പിൽ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates