കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; ശബരിമല വിഷയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വെളളാപ്പളളി 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും; ശബരിമല വിഷയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വെളളാപ്പളളി 
Updated on: 
1 min read

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ആലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എ എം ആരിഫ് വിജയിക്കും. സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിരായിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വെളളാപ്പളളി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്‍എസ്എസ് എന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. വിശ്വാസികള്‍ ഉളള എല്ലായിടത്തും ഈ നിലപാട് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ സംഘടനയുടേത് സമദൂര നിലപാട് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
Mundamveli flat complex
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com