കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് കെഎം മാണി

അവര്‍ സ്വയമെടുത്ത തീരുമാനമാണ്. അതിനെ തള്ളി പറയുന്നില്ല. സ്വയം വേദനിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേദനയില്‍ നിന്നും ഉണ്ടായ തീരുമാനമാണ് - രാഷ്ട്രീയ വഞ്ചനയുടെ ആശാന്‍മാരാണ് കോണ്‍ഗ്രസെന്നും മാണി
കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് കെഎം മാണി
Updated on
1 min read

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ടീയ വഞ്ചന നടത്തിയത് കോണ്‍ഗ്രസാണെന്ന് കെഎം മാണി. ജില്ലാ  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുവാങ്ങാനുള്ള തീരുമാനം എന്റെയോ ജോസ് കെ മാണിയുടെ ഉപദേശപ്രകാരമോ നിര്‍ദ്ദേശപ്രകാരമോ അല്ലെന്നും മാണി വ്യക്തമാക്കി. അവര്‍ സ്വയമെടുത്ത തീരുമാനമാണ്. അതിനെ തള്ളി പറയുന്നില്ല. സ്വയം വേദനിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേദനയില്‍ നിന്നും ഉണ്ടായ തീരുമാനമാണ്. ഇതില്‍ കോണ്‍ഗ്രസ് പരിഭവിക്കുന്നതില്‍ കാര്യമില്ലെന്നും രാഷ്ട്രീയ വഞ്ചനയുടെ ആശാന്‍മാരാണ് കോണ്‍ഗ്രസെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും മാണി വ്യക്തമാക്കി

എല്‍ഡിഎഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. അക്കാര്യം സിപിഎം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഇരുമുന്നണിയുടെയും ഭാഗമല്ല. ആരുമായും സഖ്യമുണ്ടാക്കുകയാണെങ്കില്‍ അത് മറയില്ലാതെ ചെയ്യും. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും മാണി പറഞ്ഞു. യുഡിഎഫിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ ചോദ്യം വേണ്ടെന്നായിരുന്നു മാണിയുടെ മറുപടി.

ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പാര്‍ട്ടിയില്‍ ഭിന്നിപ്പില്ല. ഇത് പ്രാദേശികമായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന കാര്യത്തില്‍ ആവശ്യമായ സമയത്ത് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com