മലപ്പുറത്ത് നടന്നത് ലവ് ജിഹാദ് ?; കോളജ് അധ്യാപികയെ പീഡിപ്പിച്ച്‌ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വഴിത്തിരിവ് ; യുവാവിനെതിരെ മൊഴിയുമായി പരാതിക്കാരി

തൃശൂര്‍ പെരുമ്പിലാവ് സ്വദേശി കോട്ടോല്‍ പഴഞ്ഞി  മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്
മലപ്പുറത്ത് നടന്നത് ലവ് ജിഹാദ് ?; കോളജ് അധ്യാപികയെ പീഡിപ്പിച്ച്‌ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വഴിത്തിരിവ് ; യുവാവിനെതിരെ മൊഴിയുമായി പരാതിക്കാരി
Updated on
1 min read


മലപ്പുറം : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ലവ് ജിഹാദിനാണ് യുവാവ് ശ്രമിച്ചതെന്ന് പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. പ്രണയ ബന്ധത്തിലായിരിക്കെ ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. മുസ്ലിം സമുദായം തന്നെ അംഗീകരിക്കണമെങ്കില്‍, മുസ്ലിം ആചാരങ്ങള്‍ പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ലവ് ജിഹാദ് ഗ്രൂപ്പില്‍ നിന്നും പണം കൈപ്പറ്റിയാണോ, തന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതെന്ന് സംശയമുണ്ടെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി പറഞ്ഞു.

തൃശൂര്‍ പെരുമ്പിലാവ് സ്വദേശി കോട്ടോല്‍ പഴഞ്ഞി  മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവാവ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് യുവതിയുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രരിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. നഗ്‌നചിത്രങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത് ഹാഫിസാണന്നാണ് യുവതിയുടെ മൊഴി. അശ്ലീല വെബ്‌സൈറ്റുകളിലും ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നല്‍കിയിട്ടുണ്ട്.

യിവതി കുറ്റിപ്പുറം കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ്, പൊന്നാനി കോളജില്‍ പ്രൊഫസറായിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. കോളജ് പഠനകാലം മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയ ലൈംഗിക ചൂഷണം നടത്തിയ പ്രതി, യുവതിയെ മാര്‍ച്ചില്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വിവാഹതീയതിക്ക് മുന്നേ, മുഹമ്മദ് ഹാഫിസ് രഹസ്യമായി അജ്മാനിലേക്ക് കടക്കുകയായിരുന്നു.

അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയാണ് മുഹമ്മദ് ഹാഫിസ് ഇപ്പോള്‍. വിവാഹത്തിന് മുന്നോടിയായി താന്‍ നിരവധി മുസ്ലിം ആചാരങ്ങള്‍ പഠിച്ചു. ഇപ്പോള്‍ മുസ്ലിം മതമല്ലാതെ മറ്റൊരു മതവും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റിക്കുന്ന ലവ് ജിഹാദ് സംഘത്തിലെ കണ്ണിയോണോ ഇയാളെന്ന് സംശയമുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ, തനിക്ക് സ്വന്തം വീട്ടിലേക്കുപോലും പോകാനാകാത്ത അവസ്ഥയാണ്. തന്നെ വഞ്ചിച്ച് പോയപ്പോള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കാര്യമായ അന്വേ,ണം നടത്താതിരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്നും യുവതി പരാതിപ്പെടുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പ്രതി സമൂഹമാധ്യമങ്ങളില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം യുവതിയുടെ ഫോണ്‍നമ്പറും അഡ്രസും നല്‍കിയതോടെ, യുവതിയുടെ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകലിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്. പ്രതിയെ കേരളത്തില്‍ എത്തിക്കുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി പിപി ഷംസിനാണ് അന്വേഷണ ചുമതല. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനാകുമെന്ന് വിചാരിക്കുന്നതായി മലപ്പുറം എസ്പി യു അബ്ദുല്‍ കരീം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com