

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ഷൊര്‍ണൂര്‍ പാതയിലും ട്രെയിന്‍ ഗതാതം നിര്‍ത്തി. ആലപ്പുഴ റൂട്ടിലൂടെയുള്ള സര്‍വീസ് നേരത്തെ നിര്‍ത്തിയിരുന്നു.
കുറ്റിപ്പുറത്ത് റെയില്‍വെ പാലത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് കോഴിക്കോട് ഷൊര്‍ണൂര്‍ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിയത്. പലയിടങ്ങളിലും മരങ്ങള്‍ പാളത്തിലേക്ക് വീണതും ഗതാഗതം തടസപ്പെടുത്തി.
പാത സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം ഞായറാഴ്ച രാവിലെ വരെയാണ് നിര്‍ത്തി വച്ചിട്ടുള്ളത്. ആലപ്പുഴ പാതയിലെ ദീര്‍ഘദൂര തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചു വിടും.
പാലക്കാട്ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍കുറ്റിപ്പുറം, ഫറൂഖ്കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട്എറണാകുളം, പാലക്കാട്‌ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍കോഴിക്കോട് റൂട്ടുകളില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കാരക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റദ്ദാക്കിയ തീവണ്ടികള്‍
മംഗളൂരുവില്‍ നിന്നും ഇന്നലെ പുറപ്പെട്ട മംഗളൂരു ചെന്നൈ മെയില്‍ ഷൊര്‍ണ്ണൂര്‍ സര്‍വ്വീസ് അവസാനിപ്പിക്കും. 16516 കര്‍വാര്‍യശ്വന്ത്പുര്‍ എക്‌സ്പ്രസ്സിന്റെ ആഗസ്റ്റ് 10ലെ സര്‍വ്വീസ് റദ്ദാക്കി. 16515 യശ്വന്ത്പുര്‍കര്‍വാര്‍ എക്‌സ്പ്രസ്സ് ആഗസ്റ്റ് 9ലെ യാത്ര റദ്ദാക്കി.
16575 യശ്വന്ത്പുര്‍മംഗളൂരു എക്‌സ്പ്രസ്സിന്റെ ആഗസ്റ്റ് 11ലെ സര്‍വ്വീസ് റദ്ദാക്കി
16518/16524 കണ്ണൂര്‍/കര്‍വാര്‍കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ്സ് ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates