കോവിഡ് ദ്രുത പരിശോധന ഇന്നുമുതൽ; ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്തും, സാംപിൾ ശേഖരിക്കുക ഇവരിൽനിന്ന്

ആരോഗ്യ പ്രവർത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്
കോവിഡ് ദ്രുത പരിശോധന ഇന്നുമുതൽ; ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്തും, സാംപിൾ ശേഖരിക്കുക ഇവരിൽനിന്ന്
Updated on
1 min read

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കൊറോണ വൈറസ് വാഹകരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള കോവിഡ് ദ്രുത പരിശോധന സംസ്ഥാനത്ത് ഇന്നുമുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരെയാണ് ഇന്നു പരിശോധിക്കുന്നത്. ഉറവിടം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താൻ ഉള്ള ആന്റിബോഡി പരിശോധന തുടങ്ങുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, സമൂഹവുമായി ഇടപഴകുന്ന മാധ്യമപ്രവർത്തകർ, പൊലീസുകാർ, തദ്ദേശസ്ഥാപന ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, റേഷൻ കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി ഡ്രൈവർമാരുമായി സമ്പർക്കത്തിലുള്ളവർ, ചുമട്ടുതൊഴിലാളികൾ, അതിഥിത്തൊഴിലാളിൾ. വഴിയോരക്കച്ചവടക്കാർ, വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ, 65 വയസ്സിനു മുകളിലുള്ളവർ എന്നിവരെയാണു പരിശോധനയ്ക്കു വിധേയമാക്കുന്നത്.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. പരിശോധനയിൽ ഐജിജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആയാൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. ഇതേ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം പരിശോധനയിൽ ഐജിഎം പോസിറ്റീവ് എന്നാണ് കണ്ടെത്തുന്നതെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാൾ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നൽകാം. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com