

കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയതോടെ ഇവരെ കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന ഐ എൻ ജിയിലേക്ക് മാറ്റി.
കോവിഡ് ഡ്യൂട്ടികൾക്ക് നിയോഗിക്കാത്ത നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറൻറീനിലാക്കിയിരുന്നു. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കിയ രണ്ട് പേരെയും ക്വാറൻറീനിലാക്കിയിട്ടുണ്ട്.
സമ്പർക്കപ്പട്ടികയിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതിനാൽ മുൻകരുതൽ നടപടികൾ അടിയന്തരയോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates