ക്ലാസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു, രക്ഷിതാക്കളുമായി എത്താൻ പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കി; വിദ്യാർഥികളെ കാണാനില്ല  

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ക്ലാസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു, രക്ഷിതാക്കളുമായി എത്താൻ പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കി; വിദ്യാർഥികളെ കാണാനില്ല  
Updated on
1 min read

മലപ്പുറം: രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ടു സ്‌കൂളിൽനിന്നു പുറത്താക്കിയ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ കാണാനില്ലെന്നു പരാതി. മൂർക്കനാട് എസ്എസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു മൂന്ന് മണി മുതൽ കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു. 

കാണാതായ ദിവസം രാത്രി മുഴുവൻ ബന്ധുക്കൾ അന്വേഷിച്ചിട്ടും കുട്ടികളെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ക്ലാസ് നടക്കുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്നതിനാണ് കുട്ടികളോട് രക്ഷിതാക്കളുമായി എത്താൻ പറഞ്ഞത്. കുട്ടികളെ പുറത്താക്കിയിട്ടില്ലെന്നും രക്ഷിതാവിനെ കൂട്ടിവരണമെന്നാണ് പറഞ്ഞതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഒരു കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചതാണെന്നും അധികൃതർ പറഞ്ഞു. അതേസമയം കുട്ടികളെ കാണാനില്ലെന്ന് അറിയിച്ചിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നു നടപടികളുണ്ടായില്ലെന്ന് കാണാതായ ഒരു കുട്ടിയുടെ സഹോദരൻ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com