

കൊല്ലം: നിരീക്ഷണത്തിലിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലേക്ക് കടന്ന സബ് കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തു. സബ് കലക്ടര്‍ക്കെതിരെ നടപടിക്ക് കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സബ് കലക്ടറുടെ നടപടി ചട്ടലംഘനമാണെന്നും ഇദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ സബ് കലക്ടര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങി എത്തിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ാം തീയതിയാണ് കലക്ടര്‍ നിര്‍ദേശിച്ചത്. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്.
ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സബ്കല്കടറുടെ ഗണ്‍മാനും െ്രെഡവറും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറിവോടെയാണ് അനുപം മിശ്ര മുങ്ങിയതെങ്കില്‍ വകുപ്പ് തല നടപടിയുണ്ടാകും. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates