ഖജനാവിൽ പണമില്ല ; സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു

റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴിയാകും ലേലം നടക്കുക.
ഖജനാവിൽ പണമില്ല ; സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു
Updated on
1 min read

തിരുവനന്തപുരം : പൊതു വിപണിയിൽ നിന്ന് 1000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഈ മാസം 28 നാണ് ഇതിന്റെ കടപ്പത്ര ലേലം നിശ്ചയിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴിയാകും ലേലം നടക്കുക. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിൽ നിന്നാണ് സർക്കാർ കടമെടുക്കുന്നത്.

 ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സംസ്ഥാനം 1000 കോടി രൂപ കടമെടുത്തിരുന്നു.  പ്രതിസന്ധി രൂക്ഷമായതിനൊപ്പം സാമ്പത്തിക വർഷാവസാനമായതോടെയാണ് അന്ന് കടമെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com