കൊച്ചി; കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പിഡബ്ല്യുഡി എന്ത് പിഴച്ചെന്ന് ഗതാഗതമന്ത്രി ജി സുധാകരന്‍. ഗതാഗതം നിയന്ത്രിക്കുന്നത് പിഡബ്ല്യുഡിയല്ല. നിയന്ത്രിക്കേണ്ടത് എസ്പിയും ജില്ലാ കളക്ടറുമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. കുണ്ടന്നൂര്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതകുരുക്ക് രൂക്ഷമായ കുണ്ടന്നൂരിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.
ആളുകള്‍ മൂന്ന് മണിക്കൂര്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ഗതാഗതസംവിധാനം പരിഷ്‌കരിക്കണം. റോഡുകളുടെ അവസ്ഥ പൊതുവെ മോശമാണെന്ന് നിങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതാണ്. ചിലയിടത്ത് കുണ്ടും കുഴികളും ഉണ്ട്. ഒരു ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുമ്പോള്‍ ലോകത്ത് എവിടെയെങ്കിലും സ്മൂത്ത് റോഡുകള്‍ ഉണ്ടാകുമോ. കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. ഒരു പണി നടക്കുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ സ്വാഭാവികമല്ലേ.
മഴയത്ത് അറ്റകുറ്റപ്പണി ചെയ്യുകയാണെങ്കില്‍ ടാറിംഗ് ചെയ്യാനാവില്ല പകരം ടൈല്‍സ് ഇടാനെ കഴിയു.1500 മീറ്ററാ ടൈല്‍സ് ഇടുന്നതിന്റെ പണി പുരോഗമിക്കുകയാണ്. കുണ്ടന്നൂരില്‍ മാത്രം അറ്റകുറ്റപ്പണിക്കായി 7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. രാത്രിയില്‍ മാത്രം ഫ്‌ലൈ ഓവറിന്റെ പണി നടന്നപ്പോള്‍ ഒരു പത്രം എഴുതി പകല്‍ പണി നടക്കുന്നില്ലെന്ന്. എല്ലാവരും എല്ലാകാര്യവും മനസിലാക്കണം. പണി നടക്കുന്നതിന് മുന്‍പ് എറണാകുളത്ത് ഗതാഗതസംവിധാനം സ്മൂത്ത് അയിരുന്നല്ലേ?.മെട്രോ പണിഞ്ഞപ്പോള്‍ എത്രമണിക്കൂറാണ് ജനങ്ങള്‍ വഴിയില്‍ കിടന്നത്. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്.രണ്ട് ഫ്‌ലൈ ഓവര്‍ പണിയുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
പണി നടക്കുമ്പോള്‍ അപ്രോച്ച റോഡുകള്‍ നേരെയാക്കണമെങ്കില്‍ ആ റോഡുകള്‍ പിഡബ്ല്യുഡിയുടെതാകണം. ഇവിടെ സര്‍വീസ് റോഡുകള്‍
നാഷണല്‍ ഹൈവേയുടേതാണ്. കൊച്ചിയില്‍ മെട്രോ വന്നിട്ടും തിരക്ക് കുറഞ്ഞിട്ടില്ല. ഇതിന് പരിഹാരം കാണേണ്ടത് റോഡ് സേഫ്റ്റ് അതോറിറ്റിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates