ഗുരുവായൂര്‍ നെയ്പായസത്തില്‍ ഈച്ച, വിതരണം മുടങ്ങി; ഈച്ച വന്ന വഴി തിരയുന്നു

നൂറോളം ലിറ്റര്‍ നെയ്പായസമാണ് ഈച്ച വീണതിനെ തുടര്‍ന്ന് മാറ്റി വെച്ചിരിക്കുന്നത്
ഗുരുവായൂര്‍ നെയ്പായസത്തില്‍ ഈച്ച, വിതരണം മുടങ്ങി; ഈച്ച വന്ന വഴി തിരയുന്നു
Updated on
1 min read

ഗുരുവായൂര്‍: നെയ് പായസത്തില്‍ ഈച്ച വീണതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പായസ വിതരണം മുടങ്ങി. ചൊവ്വാഴ്ച രാവിലത്തെ വിതരണത്തിനായി മാറ്റിവെച്ച പായസത്തിലാണ് ഈച്ചയെ കണ്ടത്.

പായസം തയ്യാറാക്കുന്ന ശര്‍ക്കരയില്‍ നിന്നാകാം ഈച്ച വന്നത് എന്നാണ് സംശയിക്കുന്നത്. നൂറോളം ലിറ്റര്‍ നെയ്പായസമാണ് ഈച്ച വീണതിനെ തുടര്‍ന്ന് മാറ്റി വെച്ചിരിക്കുന്നത്. 240 രൂപയാണ് ഒരു ലിറ്റര്‍ നെയ്പായസത്തിന് ദേവസ്വം ഈടാക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണി മുതലാണ് ക്ഷേത്രത്തിലെ നെയ്പായസ വിതരണം തുടങ്ങുന്നത്. 

പായസത്തിനുള്ള ശര്‍ക്കര പൊടിച്ച് തലേദിവസം രാത്രി തന്നെ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. പൊടിച്ചതിന് ശേഷം അരിച്ചാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ശര്‍ക്കര കൊടുക്കുക. എന്നാല്‍, ക്ഷേത്രത്തില്‍ രാത്രി സൂക്ഷിച്ച ശര്‍ക്കരയില്‍ ഈച്ച വന്നിരിക്കുകയും, ഇത് ശ്രദ്ധിക്കാതെ പായസത്തില്‍ ചേര്‍ത്തതാവാം എന്നുമാണ് സംശയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com