ചപ്പാത്തി മാത്രമല്ല; ജയിലുകളില്‍ നിന്ന് ഇനി പട്ടിക്കുട്ടികളെയും കിട്ടും!

ജയിലുകളില്‍ നിന്ന ചപ്പാത്തിയും ബിരിയാണിയും മാത്രമല്ല, ഇനിമുതല്‍ മികച്ച ഇനം നായ്ക്കളെയും കിട്ടും!
ചപ്പാത്തി മാത്രമല്ല; ജയിലുകളില്‍ നിന്ന് ഇനി പട്ടിക്കുട്ടികളെയും കിട്ടും!
Updated on
1 min read

കൊച്ചി: ജയിലുകളില്‍ നിന്ന ചപ്പാത്തിയും ബിരിയാണിയും മാത്രമല്ല, ഇനിമുതല്‍ മികച്ച ഇനം നായ്ക്കളെയും കിട്ടും! മികച്ചയിനം നായകളെ വളര്‍ത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന പദ്ധതിക്ക് അനുമതി. സംസ്ഥാനത്തെ ആദ്യ നായ പരിപാലന-വിപണന കേന്ദ്രം എറണാകുളം ജില്ലാ ജയിലില്‍ അടുത്ത മാസം തുറക്കും.

3 പെണ്‍ നായ്ക്കളെ വാങ്ങാന്‍ ജയില്‍ അധികൃതര്‍ അഡ്വാന്‍സ് നല്‍കി. ഇവയെ പരിപാലിക്കേണ്ട ചുമതല തടവുകാര്‍ക്കാണ്. ഇതിനു ശമ്പളം നല്‍കും. പെണ്‍ നായ്ക്കളെ കെന്നല്‍ ക്ലബുകളിലെത്തിച്ച് ഇണ ചേര്‍ക്കും.

മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയിലാണ് ജയില്‍ ഡിജിപി അനുമതി നല്‍കിയത്. ജര്‍മന്‍ ഷെപ്പേഡ്, ഡോബര്‍മാന്‍, ലാബ്രഡോര്‍ ഉള്‍പ്പെടെ ഇനങ്ങളിലുള്ള നായ്ക്കുഞ്ഞുങ്ങളെയാകും വില്‍ക്കുക. നായ വളര്‍ത്തലിനു മൃഗ സംരക്ഷണ വകുപ്പിന്റെ സഹായം തേടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com