

കൊച്ചി : മലയാളിയുടെ ഇഷ്ട മൽസ്യങ്ങളായ ചാളയിലും അയലയിലും നത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി! കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് (സിഎംഎഫ്ആർഐ) കേരളതീരത്ത് നടത്തിയ പഠനത്തിലാണ് ഗൗരവമേറിയ കണ്ടെത്തൽ നടത്തിയത്.
കടലിലെ ഉപരിതല മത്സ്യങ്ങൾ എന്നറിയപ്പെടുന്നവയാണ് അയല, ചാള, നെത്തോലി തുടങ്ങിയവ. മത്സ്യബന്ധന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണ് മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വർഷമായി ലഭിക്കുന്ന മത്സ്യങ്ങളിൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ.
ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങൾ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്നു പഠനത്തിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി. കൃപ പറഞ്ഞു. രാസപദാർഥങ്ങൾ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates