ചിക്കന്‍ ബിരിയാണി, ചപ്പാത്തി, ചിക്കന്‍ കറി, വില 127  രൂപ മാത്രം; ജയിലില്‍നിന്ന് ഇനി കോംബോ ലഞ്ചും

ചിക്കന്‍ ബിരിയാണി, ചപ്പാത്തി, ചിക്കന്‍ കറി, വില 127  രൂപ മാത്രം; ജയിലില്‍നിന്ന് ഇനി കോംബോ ലഞ്ചും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: കുറഞ്ഞ വിലയ്ക്ക് ജയിലില്‍നിന്ന് ഇനി കോംബോ ലഞ്ചും. ചിക്കന്‍ ബിരിയാണിയും മൂന്നു ചപ്പാത്തിയും കോഴിക്കറിയും അടങ്ങുന്ന ലഞ്ചിന് 127 രൂപ മാത്രമാണ് വില. ഒരു ബോട്ടില്‍ വെള്ളവും ഒരു കപ്‌കേക്കും ഒപ്പമുണ്ടാവും.

തൃശൂര്‍ വിയ്യൂര്‍ ജയിലാണ് കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലെങ്കില്‍ 10 മിനിട്ടിനുള്ളില്‍ ലഞ്ച് എത്തിക്കും. സ്വിഗിയുമായി സഹകരിച്ചാണ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. 

'ഫ്രീഡം കോംപോ ലഞ്ച്' എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈമാസം 11ന് ആരംഭിക്കും. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക. 300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കന്‍ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, മിനറല്‍ വാട്ടര്‍, കപ്‌കേക്ക്, സലാഡും അച്ചാറും എന്നിവയാണ് പാക്കില്‍ ഉണ്ടാവുക. 

വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com