ചെറുപ്പം മുതല്‍ മരണവാര്‍ത്തള്‍ ആസ്വദിച്ച് വായിച്ചു; മരണങ്ങള്‍ കാണുന്നത് ലഹരിയെന്ന് ജോളി

സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നും ജോളിയുടെ തുറന്നുപറച്ചില്‍ 
ചെറുപ്പം മുതല്‍ മരണവാര്‍ത്തള്‍ ആസ്വദിച്ച് വായിച്ചു; മരണങ്ങള്‍ കാണുന്നത് ലഹരിയെന്ന് ജോളി
Updated on
1 min read

കോഴിക്കോട്: മരണങ്ങള്‍ കാണുന്നതു ലഹരിയെന്ന് കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി മൊഴി നല്‍കി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ചു വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരു മരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.

അതേസമയം, ജോളി അറസ്റ്റു പ്രതീക്ഷിച്ചിരുന്നതായി കോഴിക്കോട് റൂറല്‍ എസ്പി കെ.ജി. സൈമണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അറസ്റ്റു ചെയ്യുന്നതിന്റെ തലേ ദിവസം ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കാണുകയും എന്തൊക്കെ പ്രതിരോധങ്ങള്‍ എടുക്കണമെന്നു ചോദിച്ചറിയുകയും ചെയ്തു.

അറസ്റ്റു ചെയ്ത ആദ്യ ദിനം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. ജോളിയും മറ്റു രണ്ടു പ്രതികളും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്പി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com