ചെളിവെള്ളം തെറിപ്പിച്ചതിന് കാറുകാരന്റെ കരണത്തടിച്ചു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി

ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കാര്‍ യാത്രക്കാരനെ അടിച്ചതിന് ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാര്‍ യാത്രക്കാരനായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ഷിജോ ജോര്‍ജിന്റെ ലൈസന്‍സ് എറണാകുളം ആര്‍ടിഒ കെ മനോജ്കുമാര്‍ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

യാത്രക്കിടെ ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്. കഴിഞ്ഞ ദിവസം നോര്‍ത്ത് മേല്‍പ്പാലത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാര്‍ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. കാര്‍ ഓട്ടോയെ മറികടക്കുമ്പോള്‍ വണ്ടിയില്‍ ചെളി വെള്ളം തെറിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ മുഖത്ത് അടിച്ചു എന്നാണ് പരാതി. 

ഇതിനിടെ കാര്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസന്‍സും ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. എളമക്കര സ്വദേശിയായ ഓട്ടോഡ്രൈവര്‍ ശരത് ബാബുവിന്റെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com