ജനതാ കർഫ്യൂ 'അടിച്ചു' പൊളിച്ചു: കേരളം വാങ്ങിയത് 76.6 കോടിയുടെ മദ്യം; 118.68 ശതമാനം വർധന

കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യ‌മാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം :  പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യ‌മാണ്. വിൽപനയിൽ 118.68 ശതമാനം വർധനയാണ് ഉണ്ടായത്. 

265 മദ്യവിൽപനശാലകളാണ് ബിവറേജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിന്റെ തലേദിവസം വൻ വിൽപ്പനയാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മദ്യത്തിൽ നിന്നുള്ള വിൽപന നികുതി 2018 -19 ൽ 9615 കോടി രൂപയായിരുന്നു. 2019 - 20 (ജനുവരി 31വരെ) 7864.71 കോടി നികുതിയായി ലഭിച്ചു.

2018–19ൽ വിറ്റത് 216.34 ലക്ഷം കേയ്സ് മദ്യവും 121.12 ലക്ഷം കേയ്സ് ബിയറുമാണ്. 2019–20ൽ 186.82 ലക്ഷം കേയ്സ് മദ്യവും 96.20 ലക്ഷം കേയ്സ് ബിയറും വിറ്റു. 2009–10 മുതൽ 2018–19 വരെ ബാറുകൾ, മറ്റ് ലൈസൻസികൾ, കൺസ്യൂമർഫെഡ്, ബിവറേജസ് കോർപറേഷൻ തുടങ്ങിയവ വഴി വിറ്റത് 99,473 കോടിയുടെ മദ്യമാണ്. കള്ളുഷാപ്പുകൾവഴിയുള്ള വിൽപനയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com