ജപ്തി ഭീഷണിയുമായി ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും; മൂന്നാംഘട്ട സമരത്തിനൊരുങ്ങി പ്രീത ഷാജി

കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ച് പ്രീത ഷാജി മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങുന്നു
ജപ്തി ഭീഷണിയുമായി ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും; മൂന്നാംഘട്ട സമരത്തിനൊരുങ്ങി പ്രീത ഷാജി
Updated on
1 min read

കൊച്ചി: കുടിയിറക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്കും റിയൽ എസ്റ്റേറ്റ് മാഫിയയും ജപ്തി നടപടിയിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ച് പ്രീത ഷാജി മൂന്നാംഘട്ട സമരം തുടങ്ങാനൊരുങ്ങുന്നു. രണ്ടര കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്റ് ഭൂമിയും പഴകിയ വീടും തരാനുള്ള റിയൽ എസ്റ്റേറ്റ് തീരുമാനത്തെ അംഗീകരിക്കാൻ ആകില്ലെന്ന് സമരസമിതി വ്യക്തമാക്കി.

മൂന്നാംഘട്ട സമരത്തിന്റെ ഭാ​ഗമായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മൂന്ന് ദിവസം വാഹന പ്രചാരണ ജാഥ നടത്തും. ഈ മാസം 17 മുതൽ 19 വരെയാണ് പ്രതിഷേധ ജാഥ. ജാഥയ്ക്ക് സമാപനം കുറിച്ച് കളമശേരിയിൽ സർവകക്ഷി സമ്മേളനം സംഘടിപ്പിക്കുമെന്നും സമരസമിതി അംഗങ്ങൾ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com