ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ മന്ത്രി കെ രാജുവിനെതിരേ യുവമോര്‍ച്ചയുടെ കരിങ്കൊടി

കേരളം പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ ജര്‍മനിക്ക് പോയി തിരിച്ചെത്തിയ വനം മന്ത്രി കെ രാജുവിനെതിരേ കരിങ്കൊടി
ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ മന്ത്രി കെ രാജുവിനെതിരേ യുവമോര്‍ച്ചയുടെ കരിങ്കൊടി
Updated on
1 min read

തിരുവനന്തപുരം: കേരളം പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ ജര്‍മനിക്ക് പോയി തിരിച്ചെത്തിയ വനം മന്ത്രി കെ രാജുവിനെതിരേ കരിങ്കൊടി. ജര്‍മനി സന്ദര്‍ശനത്തിനു ശേഷം തിരുവന്തപുരത്ത് എത്തിയപ്പോഴാണ് മന്ത്രിയെ വിമാനത്താവളത്തിന് പുറത്തുവച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. 

ഇവരെ പൊലീസ് മാറ്റിയ ശേഷമാണ് മന്ത്രിയ്ക്ക് മുന്നോട്ടുള്ള യാത്ര സുഗമമാക്കിയത്. എന്നാല്‍, തന്റെ യാത്ര മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com