ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു

ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട മാത്യൂ ടി തോമസ് രാജിക്കത്ത് കൈമാറി
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു
Updated on
1 min read

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട മാത്യൂ ടി തോമസ് രാജിക്കത്ത് കൈമാറി. മാത്യൂ ടി തോമസിന് പകരം മന്ത്രിയാകുന്ന ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതി ഇന്ന്  തീരുമാനിച്ചേക്കും. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. 

വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിച്ചു കഴിഞ്ഞു. ഉടന്‍ എല്‍ഡിഎഫ് ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നു. അല്ലെങ്കില്‍ സി കെ നാണുവിനെ പ്രസിഡന്റാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം നീലലോഹിതദാസന്‍ നാടാരെ പ്രസിഡന്റാക്കാനാണ് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ആലോചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com