'ജലീലിന്റെ മരണം പൊറുക്കില്ല'; പൊൻകുന്നത്ത് മാവോയിസ്റ്റ് പോസ്റ്റർ

പൊൻകുന്നത്തെ മൂന്നിടങ്ങളിൽ നിന്നും ഇത്തരത്തിൽ പോസ്റ്ററുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ്
'ജലീലിന്റെ മരണം പൊറുക്കില്ല'; പൊൻകുന്നത്ത് മാവോയിസ്റ്റ് പോസ്റ്റർ
Updated on
1 min read

കോട്ടയം: വയനാട് പൊലീസ് വെടിവച്ച് കൊന്ന മാവോയിസ്റ്റ്  സിപി ജലീലിന് ഐക്യദാർഢ്യവുമായി പൊൻകുന്നത്ത് മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ​ഗ്രാമദീപം ജം​ഗ്ഷനിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും' എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.

പൊൻകുന്നത്തെ മൂന്നിടങ്ങളിൽ നിന്നും ഇത്തരത്തിൽ പോസ്റ്ററുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

മാർച്ച് ഏഴിന് വൈത്തിരി ഉപവൻ റിസോർട്ടിൽ പൊലീസ് നടത്തിയ വെടിവയ്പിലാണ് ജലീലിനെ വധിച്ചത്. ജലീലിന്റെ മരണം ഏറ്റുമുട്ടലിൽ സംഭവിച്ചതല്ലെന്നും തണ്ടർബോൾട്ട് വെടിവച്ച് കൊന്നതാണെന്നും ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com