ജിഷ്ണുവിന്റെ മരണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം, പ്രത്യേക അന്വേഷണസംഘമല്ല വേണ്ടത് പ്രതികളുടെ അറസ്റ്റാണ് വേണ്ടതെന്ന് ജിഷ്ണുവിന്റെ കുടംബം

ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം - രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ ഡിജിപി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി
ജിഷ്ണുവിന്റെ മരണം; അന്വേഷിക്കാന്‍ പ്രത്യേക സംഘം, പ്രത്യേക അന്വേഷണസംഘമല്ല വേണ്ടത് പ്രതികളുടെ അറസ്റ്റാണ് വേണ്ടതെന്ന് ജിഷ്ണുവിന്റെ കുടംബം
Updated on
1 min read

തിരുവനന്തപുരം:  ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ ഡിജിപി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് പുതിയ സംഘം രൂപികരിച്ചത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും നിരാഹാര സമരത്തിലാണ്. അതേസമയം പുതിയ അന്വേഷണം സംഘത്തെ തള്ളി കുടംബം രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘമല്ല വേണ്ടതെന്നും പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നുമാണ് ജിഷ്ണുവിന്റെ ബന്ധുക്കളുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com