ജൂലൈ മാസത്തെ റേഷനൊപ്പം 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യം

ഈ മാസം   ½  ലിറ്റര്‍ മണ്ണെണ്ണ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും ലഭിയ്ക്കുന്നതാണ്
ജൂലൈ മാസത്തെ റേഷനൊപ്പം 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യം
Updated on
1 min read

കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുളള റേഷന്‍ കടകളില്‍ നിന്നും  2020 ജൂലൈ മാസത്തില്‍ മഞ്ഞ, പിങ്ക് നിറങ്ങളിലുളള റേഷന്‍ കാര്‍ഡുകള്‍ക്ക്  പ്രതിമാസം ലഭിക്കുന്ന റേഷനന്‍ വിഹിതത്തിനുപുറമേ  പ്രധാനമന്ത്രിയുടെ  PMGKAY   പദ്ധതി അനുസരിച്ച്   കാര്‍ഡില്‍ ഉള്‍പ്പെട്ട  ഒരോ അംഗത്തിനും  4 കിലോഗ്രാം അരിയും, 1 കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി ലഭിയ്ക്കുമെന്ന് റേഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഈ മാസം   ½  ലിറ്റര്‍ മണ്ണെണ്ണ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും ലഭിയ്ക്കുന്നതാണ്.  വെളളകാര്‍ഡുകാര്‍ക്ക്  4 കിലോഗ്രാം അരിയാണ് ഈമാസം ലഭിക്കുന്നത്. കൂടാതെ   വെളള, നീല കാര്‍ഡുകാര്‍ക്ക്   മെയ്, ജൂണ് മാസങ്ങളില്‍  നല്‍കിയ 15 രൂപ വിലയുളള  10 കിലോഗ്രാം  സ്‌പെഷ്യല്‍ അരി ആരെങ്കിലും വാങ്ങിയിട്ടില്ലാത്ത പക്ഷം  അത്  ഈ മാസം പരമാവധി 20 കിലോഗ്രാം വരെ  വാങ്ങാവുന്നതാണ്  വെളള , നീല കാര്‍ഡുകള്ക്ക് ലഭ്യതയ്ക്ക് അനുസരിച്ച് പരമാവധി 3കിലോഗ്രാം  ആട്ട ലഭിക്കുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com