

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്നറിയില്ലെന്നും ജോണ്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. തമ്മില്‍ വലിയ സൗഹൃദത്തിലായിരുന്നു. തന്റെ പേരിലുള്ള സിംകാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നുത്. നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയതായും ജോണ്‍സണ്‍ പൊലീസിന് മൊഴി നല്‍കി.
ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോണ്‍സണ്‍ അന്വേഷണസംഘത്തിന് മുമ്പാകെ സമ്മതിച്ചു.
ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പളളിയില്‍ നിന്ന് ജോളി ലെറ്റര്‍ പാഡ് മോഷ്ടിച്ചു. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി. കോടഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ നല്‍കിയത് വ്യാജ കത്ത് ആയിരുന്നെന്നും ജോണ്‍സണ്‍ അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞു.
കൂടത്തായി ലൂര്‍ദ് മാതാ വികാരി കത്ത് കൊടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി പളളിക്കാരെ കബളിപ്പിച്ചു. കല്യാണത്തിന് സജീവമായി ഉണ്ടായിരുന്നെന്നും ജോണ്‍സണ്‍ സമ്മതിച്ചു. ഇക്കാര്യം ഇടവകയിലുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും ജോണ്‍സണ്‍ പറഞ്ഞു. െ്രെകംബ്രാഞ്ചിനാണ് ജോണ്‍സണ്‍ മൊഴി നല്‍കിയത്.
കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതക പരമ്പരയിലെ ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാകും സംഘത്തില്‍ ഉള്‍പ്പെടുത്തുക. ആറുസംഘത്തിന്റെയും മേല്‍നോട്ട ചുമതല എസ് പി കെ ജി സൈമണിന് ആയിരിക്കും. അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി, സഹായികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി െ്രെകംബ്രാഞ്ച് ഇന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായാണ് സൂചന.
വിശദമായ ചോദ്യം ചെയ്യലിന് കൂടുതല്‍ ആളുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ തുടങ്ങി നിരീക്ഷണത്തിലുള്ള മിക്കവരേയും ചോദ്യം ചെയ്‌തേക്കും. കേസില്‍ സംശയമുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ ഷാജുവിന്റെ ആദ്യഭാര്യ മരണമടഞ്ഞ സിലിയുടെ സഹോദരന്‍ , സഹോദരി, അമ്മാവന്‍, ഒരു ബന്ധു എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. സിലിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജുവിന്റെ വെളിപ്പെടുത്തല്‍ ഇവര്‍ നിഷേധിച്ചു. ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ തങ്ങളുടെ കുടുംബം പങ്കെടുത്തിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates