ജോസിന്റെ സ്വാധീനം പാലായില്‍ കണ്ടതാണ്; കോടിയേരിയെ തള്ളി കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതുകൊണ്ട് ഇടതുമുന്നണിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍
ജോസിന്റെ സ്വാധീനം പാലായില്‍ കണ്ടതാണ്; കോടിയേരിയെ തള്ളി കാനം രാജേന്ദ്രന്‍
Updated on
1 min read


തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് വരുന്നതുകൊണ്ട് ഇടതുമുന്നണിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണിയുടെ സ്വാധീനം പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കുത്തകയല്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യുമ്പോള്‍ രാഷ്ട്രീയാഭിപ്രായം പറയും. അവരുടെ മുന്നണി പ്രവേശത്തില്‍ സിപിഐയുടെ പഴയനിലപാടില്‍ മാറ്റമില്ല. സിപിഐക്ക് രണ്ടാം സ്ഥാനം നഷ്ടമാകുമെന്നതുകൊണ്ടല്ല ജോസ് വിഭാഗത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്തിയ ഇന്നത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിനാകും നേട്ടം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഏഴ് സീറ്റില്‍ വിജയിക്കാനാകും. തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും കാനം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com