ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിടുന്നു, ജോസഫ് ഗ്രൂപ്പിലേക്ക് എന്ന് സൂചന 

കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി വിഭാഗം വിടുന്നു.
ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിടുന്നു, ജോസഫ് ഗ്രൂപ്പിലേക്ക് എന്ന് സൂചന 
Updated on
1 min read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി വിഭാഗം വിടുന്നു. ഇടതുമുന്നണിയിലേക്ക് പോകാനുളള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ജോസഫ് എം പുതുശ്ശേരി മാതൃഭൂമിയോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 

1991, 2001, 2006 വര്‍ഷങ്ങളില്‍ കല്ലൂപ്പാറയില്‍നിന്ന് നിയമസഭാംഗമായ പുതുശ്ശേരിക്ക് മണ്ഡലം ഇല്ലാതായതിനെത്തുടര്‍ന്ന് 2011-ല്‍ സീറ്റ് ലഭിച്ചില്ല. 2016-ല്‍ തിരുവല്ലയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി അംഗമാണ്. 

യുഡിഎഫ്  വിട്ട ജോസ് കെ മാണി വിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്ന പട്ടിക ഇവര്‍ സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ഇടതുമുന്നണിയില്‍ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്കു നീങ്ങാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.

ഇടതുപക്ഷത്തേക്കു പോകാന്‍ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തില്‍നിന്ന് അടര്‍ത്താന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.ജോസ് വിഭാഗം വിട്ട് യുഡിഎഫില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുന്നണിനേതൃത്വം ഉറപ്പുനല്‍കുന്നു. എന്നാല്‍, വരുന്നവര്‍ പുതിയ കേരള കോണ്‍ഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com