

പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്ജ്. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയവും രണ്ടില ചിഹ്നവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് പിജെ ജോസഫിനെതിരെ പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനം. ഇത് വിവാദമാവുകയും ജോസഫ് പക്ഷം എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തതോടെ ലേഖനം തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ജോസ് കെ മാണി രംഗത്തെത്തി
ശകുനം മുടക്കാന്‍ വഴിമുടക്കി നില്‍ക്കുന്നവര്‍ക്ക് വിഡ്ഢിയാകാനാണ് യോഗമെന്നായിരുന്നു ജോസഫിന്റെ പേരെടുത്തു പറയാതെയുള്ള പ്രതിഛായയിലെ വിമര്‍ശനം. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നുമാണ് പി ജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയില്‍ ലേഖനം വന്നത്. മുമ്പും തനിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഇത്തരത്തില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. കെ എം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. ഇതുകൊണ്ടൊന്നും താന്‍ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവര്‍ ആലോചിക്കണമെന്നും ജോസഫ് പറഞ്ഞു.
എന്നാല്‍, ഇതിനു പിന്നാലെ പ്രതിച്ഛായയെ തള്ളി ജോസ് കെ മാണി രംഗത്തെത്തി. പ്രതിച്ഛായയിലെ ലേഖനം പാര്‍ട്ടി നിലപാടല്ല. ലേഖനമെഴുതിയ ആളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശം മുഖപത്രത്തില്‍ വരാന്‍ പാടില്ലായിരുന്നു. ആരെയും ഉദ്യേശിച്ചുള്ളതല്ല ലേഖനം. അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമാക്കാനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates