ഞങ്ങള്‍ ഈഴവരല്ല; ഒബിസിയില്‍ പ്രത്യേക സംവരണം വേണമെന്ന് മലബാറിലെ തിയ്യ സമുദായം

ഞങ്ങള്‍ ഈഴവരല്ല; ഒബിസിയില്‍ പ്രത്യേക സംവരണം വേണമെന്ന് മലബാറിലെ തിയ്യ സമുദായം

ഞങ്ങള്‍ ഈഴവരല്ല; ഒബിസിയില്‍ പ്രത്യേക സംവരണം വേണമെന്ന് മലബാറിലെ തിയ്യ സമുദായം
Published on

കോഴിക്കോട്: ഈഴവരില്‍നിന്നു വ്യത്യസ്തമായി ഒബിസിയില്‍ പ്രത്യേക സംവരണം വേണമെന്ന ആവശ്യവുമായി മലബാറിലെ തിയ്യ സമുദായം. ഈഴവരെയും തിയ്യരെയും ഒന്നായി കണക്കാക്കിയാണ് ഇപ്പോള്‍ സംവരണ നിയമത്തിന് പരിഗണിക്കുന്നത്. ഇതുവഴി സര്‍ക്കാര്‍ ജോലികളെല്ലാം ഈഴവര്‍ കയ്യടക്കുകയാണെന്ന് തിയ്യ സമുദായ നേതാക്കള്‍ ആരോപിച്ചു.

സര്‍ക്കാര്‍ ജോലികളില്‍ നാല്‍പ്പതു ശതമാനമാണ് ഒബിസി വിഭാഗത്തിന് സംവരണം. ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ റിക്രൂട്ട്‌മെന്റ് നിയമനങ്ങളില്‍ നാല്‍പ്പതു പേരെ നിയമിക്കുമ്പോള്‍ ടേണ്‍ അനുസരിച്ച് പതിനൊന്നു പേരെ ഈഴവ, തിയ്യ, ബില്ലവ സമുദായങ്ങളില്‍ നിന്നു നിയമിക്കും. ഈ സമുദായങ്ങളില്‍നിന്നുള്ളവരെ ഒരുമിച്ചാണ് നിയമത്തിനു കണക്കാക്കുക. ഇതുവഴി തിയ്യ സമുദായം പുറന്തള്ളപ്പെട്ടു പോവുന്നതായാണ് നേതാക്കളുടെ ആക്ഷേപം. 

സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിലൂടെ നിയമിക്കപ്പെടുന്ന ഈഴവ, തിയ്യ വിഭാഗങ്ങളെക്കുറിച്ച് സമുദായം തിരിച്ചുള്ള കണക്ക് സര്‍ക്കാരിലില്ലെന്ന് തിയ്യ മഹാസഭ പ്രസിഡന്റ് യുകെ ജയരാജന്‍ പറഞ്ഞു. ഇരു സമുദായങ്ങളെയും ഒന്നായി കണക്കാക്കുന്നതിലൂടെ ആനുപാതിക പ്രാതിനിധ്യം പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തിയ്യ സമുദായത്തിന് അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ഈഴവര്‍ കയ്യടക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഇതിനെതിരെ നിയമപരമായി എന്തു ചെയ്യാമെന്ന് ആലോചിക്കുകയാണ് സമുദായ നേതാക്കള്‍.

പിഎസ്‌സിയുടെ വിജ്ഞാപനങ്ങളില്‍ ഈഴവ എന്നു മാത്രമാണ് ചേര്‍ക്കുന്നത്. അതുകൊണ്ട് എത്ര തിയ്യര്‍ക്കു ജോലി കിട്ടി എന്നു കണക്കാക്കാനാവുന്നില്ലെന്ന് മഹാസഭ ജനറല്‍ സെക്രട്ടറി പിവി ലക്ഷ്മണന്‍ പറഞ്ഞു.

്അതേസമയം ഓരോ വിഭാഗത്തിനുമായി നീക്കിവച്ചിട്ടുള്ള നിയമനങ്ങളില്‍ ഉപവിഭാഗം തിരിച്ചുള്ള കണക്ക് സൂക്ഷിക്കുന്ന പതിവില്ലെന്ന് പിഎസ് സി വിശദീകരിക്കുന്നു. എസ് സി വിഭാഗത്തിന്റെ നിയമനത്തില്‍ ഉള്‍പ്പെടെ ഈ രീതിയാണ് അവലംബിക്കുന്നതെന്നാണ് പിഎസ് സിയുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com