'ഞാനാണ് എല്ലാം ചെയ്തത്...' ; ഉത്രയെ കൊന്നത് താനാണെന്ന് സൂരജിന്റെ പരസ്യ കുറ്റസമ്മതം

'ഞാനാണ് എല്ലാം ചെയ്തത്...' ; ഉത്രയെ കൊന്നത് താനാണെന്ന് സൂരജിന്റെ പരസ്യ കുറ്റസമ്മതം

വനംവകുപ്പിന്റെ തെളിവെടുപ്പിനിടെയാണ് സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയത്
Published on

കൊല്ലം : കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന്റെ കുറ്റസമ്മതം. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്നാണ് പ്രതി സൂരജ് സമ്മതിച്ചത്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തിയത്.

വനംവകുപ്പിന്റെ തെളിവെടുപ്പിനിടെയാണ് സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയത്. ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്.  എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന്... അങ്ങനെയൊന്നുമില്ല... എന്നു പറഞ്ഞ് കരയുകയായിരുന്നു.

ഉത്ര കൊലക്കേസില്‍ സൂരജും കൂട്ടുപ്രതി പാമ്പുപിടുത്തക്കാരന്‍ സുരേഷിനെയും കൊണ്ട് പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ഇതിനിടെയായിരുന്നു സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയത്.  

ഭാര്യ ഉത്രയെ രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് സൂരജ് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അണലിയെക്കൊണ്ട കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്രയെ കടിപ്പിക്കാന്‍ പാമ്പിനെ നല്‍കിയ പാമ്പുപിടുത്തക്കാരന്‍ സുരേഷ് കേസില്‍ പ്രതിയാണ്. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ച സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനും ജയിലിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com