

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ജയില് മാറ്റി. പൂജപ്പുര ജയിലിലുണ്ടായിരുന്ന ട്രൗസര് മനോജ്, അണ്ണന് സിജിത്ത് എന്നിവരെയാണ് കണ്ണൂര് സെന്ട്രല് ജയിലിലേക്ക് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയുള്ള പ്രതികളുടെ അപേക്ഷയിലാണ് ജയില് മാറ്റം.
ജയിലില് കഴിയവെ മനോജിനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്ന്ന് മനോജ് നല്കിയ അപേക്ഷ പ്രകാരമാണ് ജയില്മാറ്റം. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട മറ്റൊരു കേസില് റിമാന്ഡുള്ളതിലാണ് അണ്ണന് സിജിത്തിനെ കണ്ണൂരിലേക്ക് മാറ്റിയതെന്നാണ് പോലീസ് വൃത്തങ്ങള് നല്കുന്ന സൂചന. അതേസമയം കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ടിന്റെ റിപ്പോര്ട്ട് മറികടന്നാണ് ഇരുവരെയും ജയില് മാറ്റിയതെന്നും സൂചനയുണ്ട്.
ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ടി.പി കേസ് പ്രതികള്ക്ക് നേരെ ആരോപണമുയരുന്ന സാഹചര്യത്തിലാണ് പ്രതികള്ക്ക് ജയില്മാറ്റം ലഭിച്ചതെന്നതും പ്രാധാന്യമര്ഹിക്കുന്നു.ഷുഹൈബ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളില് ടി.പി കേസ് പ്രതികള്ക്ക് ഒരുമിച്ച് പരോള് ലഭിച്ചത് നേരത്തേ വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates