ടെക്‌നോ പാര്‍ക്കില്‍ ബൈക്കിലെത്തി യുവതികളെ ഉപദ്രവിക്കുന്നത് പതിവ്; മദ്രസ അധ്യാപകന്‍ പിടിയില്‍

ടെക്നോപാര്‍ക്കില്‍ ബൈക്കിലെത്തി യുവതികളെ ദേഹോപദ്രവം ചെയ്ത് രക്ഷപ്പെട്ട മദ്രസ അധ്യാപകന്‍ പിടിയില്‍.
ടെക്‌നോ പാര്‍ക്കില്‍ ബൈക്കിലെത്തി യുവതികളെ ഉപദ്രവിക്കുന്നത് പതിവ്; മദ്രസ അധ്യാപകന്‍ പിടിയില്‍
Updated on: 
1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ബൈക്കിലെത്തി യുവതികളെ ദേഹോപദ്രവം ചെയ്ത് രക്ഷപ്പെട്ട മദ്രസ അധ്യാപകന്‍ പിടിയില്‍. വെട്ടുറോഡ് സൈനിക സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖ് (34) ആണ് അറസ്റ്റിലായത്. പാച്ചിറ മദ്രസയിലെ അധ്യാപകനാണ് ഇയാള്‍. ഇയാളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പിടിയിലാപ്പോഴാണ് ഉപദ്രവം സ്ഥിരമാണ് എന്നറിഞ്ഞത്.

ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് സാദിഖ് ബൈക്കിലെത്തി ഉപദ്രവിച്ചത്. ബൈക്ക് നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍ ഇതാദ്യമായല്ല സാദിഖ് സ്ത്രീകളെ ഉപദ്രവിക്കുന്നത് എന്ന് വ്യക്തമായി. സന്ധ്യയ്ക്ക് ടെക്‌നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്‍ക്കുന്നതോ ആയ യുവതികളെ ഉപദ്രവിച്ച് രക്ഷപെടുക സാദിഖിന്റെ സ്ഥിരം പരിപാടിയാണെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER