ആംസ്റ്റര്‍ഡാം: ഹോളണ്ട് ഫുട്ബോള്‍ താരം ആര്യന് റോബന് പ്രൊഫഷണല്‍ കരിയറിനോട് വിട പറഞ്ഞു. പ്രൊഫഷണല്‍ കരിയറിലെ 606 മത്സരങ്ങളില്‍ നിന്നായി 210 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സീസണോടെ ജര്‍മന്‍ ക്ലബ്ബ് ബയറണ് മ്യൂണിക്ക് റോബനുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. പി.എസ്.വി ഐന്തോവന്, ചെല്‍സി, റയല്‍ മാഡ്രിഡ്, ബയറണ് മ്യൂണിക്ക് എന്നീ ക്ലബ്ബുകളിലായി 19 വര്‍ഷക്കാലം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.
ഹോളണ്ടിനായി 96 മത്സരങ്ങളില്‍ റോബന് ബൂട്ടണിഞ്ഞിട്ടുണ്ട് ആര്യൻ റോബന്. റഷ്യൻ ലോകകപ്പിന് ഹോളണ്ടിനു യോഗ്യത നേടാനാകാതെ പോയതിനു പിന്നാലെ 2017ൽ റോബൻ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞിരുന്നു. 2003ൽ ഹോളണ്ട് സീനിയർ ടീമിനുവേണ്ടി അരങ്ങേറിയ റോബൻ 96 മൽസരങ്ങളിൽ 37 ഗോളുകൾ നേടി. ഹോളണ്ടിനെ 2010 ലോകകപ്പിൽ ഫൈനലിൽ ഫൈനലിൽ എത്തിക്കുന്നതിലും 2014 ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു
2000ൽ ഗ്രോനിംഗെനിലൂടെയാണ് റോബൻ സീനിയർ ക്ലബ് കരിയർ ആരംഭിച്ചത്. 2002 മുതൽ 2004വരെ പിഎസ്വിയിലാണ് കളിച്ചത്. 2004ൽ ചെൽസിയിലെത്തിയ താരം മൂന്നു വർഷം അവിടെ കളിച്ചു. ചെൽസിക്ക് വേണ്ടി 67 മത്സരങ്ങളിൽ 15 ഗോളും അടിച്ചു. 2007ൽ റയൽ മാഡ്രിഡിലേക്ക് കൂടുമാറി. റയലിന് വേണ്ടി അമ്പതു മത്സരങ്ങൾ കളിച്ചശേഷം റോബൻ ബയണിലേക്ക് കളിമാറ്റി.
സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗ, സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ചെല്‍സിക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. പിന്നീട് 10 വര്‍ഷക്കാലം ബയറണില്‍ തുടര്‍ന്ന റോബന് എട്ടു ബുണ്ടസ്ലിഗ കിരീടങ്ങളിലും 2013-ല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും പങ്കാളിയായി. ബയണിനായി 201 മത്സരങ്ങളിൽ ഇറങ്ങിയ താരം 99 ഗോളുകളും വലയിലാക്കി. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന റോബൻ അതിവേഗവും കരുത്തുറ്റ ഇടംകാൽ ഷോട്ടുകൾ കൊണ്ടുമാണ് ശ്രദ്ധേയനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates